Site icon onlinekeralanews.com

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പ് വിഖ്യാത ഫ്രഞ്ച് കലാകാരൻ ഖാദർ അത്തിയ ക്യൂറേറ്റ് ചെയ്യും


കൊച്ചി∙ പ്രശസ്ത കലാകാരനും രാജ്യാന്തര ക്യൂറേറ്ററുമായ ഖാദർ അത്തിയയെ കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രഖ്യാപിച്ചു. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്. ജിതീഷ് കല്ലാട്ട് അധ്യക്ഷനായ സമിതിയാണ് അത്തിയയെ തിരഞ്ഞെടുത്തത്. ഇതാദ്യമായാണു ഒരു വിദേശ കലാകാരൻ ബിാനലെയുടെ ക്യുറേറ്ററാകുന്നത്. ശിൽപ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്‌നീം സക്കറിയ മേത്ത, മറിയം റാം, റിർക്രിത് തിരവനിജ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12ന് ആരംഭിക്കും.2014 ൽ നടന്ന രണ്ടാം ബിനാലെയിൽ അത്തിയ കലാകാരനെന്ന നിലയിൽ പങ്കെടുത്തിരുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളുള്ള കൊച്ചിയുടെ വിവിധ ഏടുകളെ ബന്ധിപ്പിക്കാൻ ഈ നഗരം ആദ്യം സന്ദർശിച്ച സമയം മുതൽ ആഗ്രഹിച്ചിരുന്നു എന്ന് ഖാദർ അത്തിയ പറഞ്ഞു. ഏഴാം പതിപ്പിലൂടെ ആ ആഗ്രഹം യാഥാർഥ്യമാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയുടെ ആറാം പതിപ്പ് സംവാദങ്ങൾക്കും സർഗാത്മകതയ്ക്കും വലിയ വേദിയായിരുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സൻ ഡോ. വി.വേണു പറഞ്ഞു.  കൊച്ചി-മുസിരിസ് ബിനാലെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. 


Source link
Exit mobile version