എഐസിസി റിപ്പോർട്ട് ഖർഗെയ്ക്ക് സമർപ്പിച്ചു; തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് – പ്രധാനവാർത്തകൾ

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം ശേഖരിക്കാനെത്തിയ എഐസിസി നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതും എം.എൽ.എമാർ ആരെ പിന്തുണച്ചെന്ന വിവരം പുറത്തായതും ഇന്നത്തെ പ്രധാന തലക്കെട്ടുകളാണ്. തമിഴ്നാട്ടിൽ വിജയിന്റെ ടിവികെയ്ക്ക് സിപിഎം സിപിഐ പാർട്ടികളും ലീഗും പിന്തുണ നൽകിയതോടെ കേവലഭൂരിപക്ഷം ലഭിച്ചതിനാൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തയും ശ്രദ്ധിക്കപ്പെട്ടു. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നതും വാർത്തയായി. മെയ് 9 മുതൽ കെഎസ്ആർടി ജൻഡർ ടിക്കറ്റ് നടപ്പാക്കാൻ തീരുമാനിച്ചതും ഇന്നത്തെ പ്രധാനവാർത്തയാണ്. സമാധാനക്കരാറിനെ മറികടന്ന് ഹോർമുസിൽ ഇറാനും യുഎസും ഏറ്റുമുട്ടൽ തുടരുന്നതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് 9 മുതല്‍ പ്രാബല്യത്തില്‍ വരും.
Source link
