Site icon onlinekeralanews.com

‘ഞെട്ടലും ദുഃഖവുമുണ്ട്..’: 36–ാം വയസ്സിൽ വിടവാങ്ങി വിരാട് കോലിയുടെ സഹതാരം; വികാരനിർഭരമായി താരം


ചണ്ഡീഗഡ് ∙ ഇന്ത്യയുടെ മുൻ അണ്ടർ–19 ക്രിക്കറ്റ് താരവും പഞ്ചാബിന്റെ മീഡിയം പേസറുമായിരുന്ന അമൻപ്രീത് സിങ് ഗിൽ (36) അന്തരിച്ചു. ബുധനാഴ്ച ചണ്ഡീഗഡിലായിരുന്നു ക്രിക്കറ്റ് ലോകത്തയാകെ ദുഃഖത്തിലാഴ്ത്തിയ വിയോഗം. അമൻപ്രീത് സിങ് ഗില്ലിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം ആറു മാസത്തോളമായി ഗുരുതരമായ രോഗാവസ്ഥയെ തുടർന്ന് താരം ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ട്. അമൻപ്രീതിന്റെ വിയോഗത്തിൽ വിരാട് കോലി, യുവരാജ് സിങ്, ശിഖർ ധവാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ‘‘അമൻപ്രീത് ഗില്ലിന്റെ വിയോഗവാർത്ത കേട്ടതിൽ അങ്ങേയറ്റം ഞെട്ടലും ദുഃഖവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി.’’– കോലി എക്സിൽ കുറിച്ചു. ‘‘അമൻപ്രീത് സിങ് ഗില്ലിന്റെ വിയോഗവാർത്ത കേട്ടതിൽ അങ്ങേയറ്റം വിഷമമുണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്; അദ്ദേഹം കഠിനാധ്വാനിയായ, ശാന്തനായ, ക്രിക്കറ്റിനെ സ്നേഹിച്ച ഒരു താരമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം. നിത്യശാന്തി നേരുന്നു. ഓം ശാന്തി.’’– യുവരാജ് സിങ് എക്സിൽ കുറിച്ചു.


Source link
Exit mobile version