test del 3
33% സ്ത്രീ സംവരണം: ബിൽ ഭേദഗതി പാർലമെന്റ് 16ന് പരിഗണിക്കും

ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പരിഗണിക്കാൻ പാർലമെന്റ് 16നു വീണ്ടും ചേരും. ബജറ്റ് സമ്മേളനം ഇന്നലെ അവസാനിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നതെങ്കിലും 16നു ചേരാൻ പിരിയുന്നതായി ലോക്സഭയിലും രാജ്യസഭയിലും സഭാധ്യക്ഷർ അറിയിച്ചു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനഃക്രമീകരണം നടത്തി വനിതാ സംവരണം നടപ്പാക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. ഭേദഗതികൾ പാസായാൽ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ വനിതാ സംവരണം പ്രാബല്യത്തിൽ വരും.
ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു വനിതാ സംവരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള വേഗത്തിലുള്ള ശ്രമങ്ങളെന്നു കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. നിയമം നടപ്പാക്കുന്നതു വൈകുമെന്നു കാട്ടിയാണു കേന്ദ്രത്തിന്റെ വേഗത്തിലുള്ള നീക്കങ്ങൾ. നിയമഭേദഗതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിവിധ രാഷ്ട്രീയ കക്ഷികളുമായി ചർച്ച വിളിച്ചിരുന്നു. കോൺഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികൾ തിരഞ്ഞെടുപ്പു പ്രചാരണ തിരക്കുകൾ കാട്ടി തൽക്കാലം യോഗം ചേരാൻ സാധിക്കില്ലെന്ന് അറിയിച്ചു. അതേസമയം എസ്പി, ഡിഎംകെ എന്നീ പാർട്ടികളുടെ മുതിർന്ന നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തിക്കഴിഞ്ഞു.
Source link


