Site icon onlinekeralanews.com

സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിൽ, കൊടുംക്രിമിനലെന്ന് പൊലീസ്


തൃശൂർ∙ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു. ഷെൽട്ടർ ഹോമിൽ മറ്റു രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയത്. ഇവർ പൊലീസിനെ അറിയിച്ചപ്പോൾ 2 പൊലീസുകാർ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി സുനിതയെ ആശുപത്രിയിലാക്കി. വിവരമറിഞ്ഞു ഭർത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു. ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നാണു വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ദീപക്കിന് എതിരെ കേസുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കേസുണ്ട്.


Source link
Exit mobile version