തിരഞ്ഞെടുപ്പ് ഫലം: വാക്ക് തെറ്റിച്ചില്ല; കോൺഗ്രസ് പതാകയേന്തി സിപിഎം പ്രവർത്തകൻ

തൊടുപുഴ ∙ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.എച്ച്.ഹാരിസ് തൈപ്പറമ്പിലും സിപിഎം പ്രവർത്തകൻ സക്കീർ വെള്ളൂപ്പറമ്പിലും തമ്മിൽ തിരഞ്ഞെടുപ്പിനു മുൻപേ പ്രഖ്യാപിച്ച പന്തയം കൗതുകമായി. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ചെങ്കൊടിയേന്തി സിപിഎം സിന്ദാബാദ്, പിണറായി വിജയൻ സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ച് ഹാരിസ് കൊച്ചുജാരം മുതൽ പാലം ചുറ്റി കുമ്മംകല്ലിൽ വരണമെന്നും യുഡിഎഫ് ആണ് വിജയിക്കുന്നതെങ്കിൽ കോൺഗ്രസ് പതാകയേന്തി ‘കോൺഗ്രസ് പാർട്ടി സിന്ദാബാദ്, വി.ഡി.സതീശൻ സിന്ദാബാദ് എന്നു വിളിച്ച് താൻ അങ്ങനെ ചെയ്യുമെന്നും സക്കീർ നാട്ടുകാരുടെ മുൻപിൽ വച്ച് പന്തയം ഉറപ്പിക്കുകയായിരുന്നു.
Source link
