Site icon onlinekeralanews.com

കാറിനെ പിന്തുടർ‌ന്നു, തടഞ്ഞു നിർത്തി, പിന്നാലെ വെടിവച്ചു; മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമെന്ന് സുവേന്ദു


കൊൽക്കത്ത∙ പഴ്സനൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. കൊലയാളികൾ രണ്ടു മൂന്ന് ദിവസത്തോളം നിരീക്ഷണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യാൻഗ്രാമിൽ വച്ചാണ് ബൈക്കിലെത്തിയ അ‍ഞ്ജാതർ ചന്ദ്രനാഥിനെ വെടിവച്ചു കൊന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അക്രമികൾ ചന്ദ്രനാഥിന്റെ വാഹനം പിന്തുടർന്നെത്തി. ശേഷം മറ്റൊരു വാഹനം കൊണ്ട് കാർ തടഞ്ഞു. തുടർന്ന് പിന്നിൽ നിന്ന് ഒരു ബൈക്കിൽ അക്രമികളെത്തി കാറിന്റെ മുൻസീറ്റിലിരുന്ന അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു.  ഉടൻ തന്നെ അക്രമികൾ സ്ഥലം വിട്ടു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Prajapat204 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version