Site icon onlinekeralanews.com

തമിഴ്നാട്ടിൽ അനിശ്ചിതത്വം തുടരുന്നു; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ


ചെന്നൈ∙ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ അനിശ്ചിതത്വം തുടരുന്നതിനിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. പുതുച്ചേരിയിലുള്ള റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. ‘ദി ഷോർ ട്രിഷം’ എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്. ടിവികെയെ പിന്തുണയ്ക്കുമെന്ന നിലപാടുള്ള അണ്ണാ ഡിഎംകെയിലെ 15 എംഎൽമാരെയാണ് റിസോർട്ടിലേക്ക് മാറ്റിയത്. വിജയിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഇവർ നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം PTIയുടെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version