Site icon onlinekeralanews.com

ഉത്തരം കണ്ടെത്താൻ ഗൂഗിൾ ജെമിനൈ; പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: രണ്ടുപേർ പിടിയിൽ


തിരുവനന്തപുരം∙ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനൈ വഴി ഉത്തരം കണ്ടെത്തി പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി. ഇന്നു കാലടി ഗവ.എച്ച്എസ് സ്‌കൂളില്‍ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ വിഴിഞ്ഞം, മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെ കൈയ്യോടെ പിടികൂടി. അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധിച്ചപ്പോഴാണ് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്. 


Source link
Exit mobile version