Site icon onlinekeralanews.com

ടീമിനൊപ്പമുള്ള യാത്ര ഒഴിവാക്കി ക്യാപ്റ്റൻ പാണ്ഡ്യ, റായ്പുരിലേക്കു പോയില്ല; മുംബൈ ഇന്ത്യൻസിൽ എന്താണു സംഭവിക്കുന്നത്?


മുംബൈ∙ പരുക്കേറ്റതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം കളിച്ചിരുന്നില്ല. പാണ്ഡ്യ കളിച്ചില്ലെങ്കിലും മുംബൈ സീസണിലെ മൂന്നാം വിജയം ലക്നൗവിനെതിരെ സ്വന്തമാക്കിയിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റായ്പുരിലാണ് മുംബൈയുടെ അടുത്ത പോരാട്ടം. മത്സരത്തിനായി മുംബൈ ഇന്ത്യൻസ് റായ്പുരിലേക്കു പോയെങ്കിലും, ക്യാപ്റ്റൻ പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. റായ്പുരിലേക്ക് ടീമിനൊപ്പമുള്ള യാത്രയും പാണ്ഡ്യ ഒഴിവാക്കി. പരുക്കുണ്ടെങ്കിലും ആർസിബിക്കെതിരായ മത്സരത്തിൽ പാണ്ഡ്യ കളിക്കുമെന്നാണു വിവരം.പത്ത് മത്സരങ്ങളിൽനിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരാണ്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈയ്ക്കു സാധിക്കില്ല. ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് വിജയിച്ച സൂര്യകുമാർ യാദവ്, മുംബൈയെ പലവട്ടം കിരീടം വിജയിപ്പിച്ച രോഹിത് ശർമ എന്നിവർ ടീമിലുണ്ടായിട്ടും, ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ക്യാപ്റ്റൻസി വാഗ്ദാനം ചെയ്താണ് മുംബൈ മാനേജ്മെന്റ് പാണ്ഡ്യയെ തിരികെയെത്തിച്ചത്. എന്നാൽ പാണ്ഡ്യയ്ക്കു കീഴിൽ പ്രതീക്ഷിച്ച ഫലം മുംബൈയ്ക്കു ലഭിച്ചില്ല. 


Source link
Exit mobile version