Site icon onlinekeralanews.com

‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്’, അതൊരു അറം പറ്റിയ വാക്കായിരുന്നു: നെഞ്ചുനീറുന്ന കുറിപ്പുമായി സിദ്ധു പനയ്ക്കൽ


നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പങ്കുവച്ച കുറിപ്പ് ആണ് പ്രേക്ഷകരെ വേദനയിലാഴ്ത്തുന്നത്. തന്റെ പേരിൽ വലിയൊരു തെറ്റിദ്ധാരണ സന്തോഷ് നായരുടെ മനസ്സിൽ ഉണ്ടായിരുന്നുവെന്നും ആ തെറ്റിദ്ധാരണ മാറ്റാനായില്ല എന്നത് വ്യക്തിപരമായി തന്നെയേറെ വേദനിപ്പിക്കുന്നുവെന്നും സിദ്ധു പനയ്ക്കൽ വെളിപ്പെടുത്തുന്നു. നടന് തെറ്റിദ്ധാരണയ്ക്കിടയാക്കിയ സംഭവത്തെക്കുറിച്ചും കുറിപ്പിലൂടെ സിദ്ധു വ്യക്തമാക്കുന്നുണ്ട്.ആ കമ്പനി നിർമിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആർട്ടിസ്റ്റിനു പെട്ടെന്ന് വരാൻ പറ്റാത്ത ആവുകയും നാളെ ചിത്രീകരണം നടക്കണമെങ്കിൽ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവർ ആലോചിച്ചപ്പോൾ സന്തോഷേട്ടൻ ആണ് അതിനു പറ്റിയ ആൾ. അവർ വിളിച്ചു പക്ഷേ ഫോൺ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏൽപ്പിച്ചത്.പിറ്റേന്ന് ഉച്ചയോടു കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങൾ ആണ് വരുന്നത്. അതിൽ ഒന്ന് ഇങ്ങനെയായിരുന്നു. ‘‘നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു.’’


Source link
Exit mobile version