Site icon onlinekeralanews.com

ജീവ സമ്മാനിച്ചത് ബിഎംഡബ്ല്യു, മകനായി സർപ്രൈസ് സമ്മാനം നൽകിയ ചൗധരി; നൊമ്പരമായി ആ അവസാന വിഡിയോ


പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിയുടെ അകാല വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളെ കരയിപ്പിക്കുന്നത് മകൻ ജീവയ്ക്കൊപ്പം അദ്ദേഹം പങ്കെടുത്ത അവസാനത്തെ ചടങ്ങിന്റെ വിഡിയോയാണ്. ജീവയുടെ കരിയറിലെ വൻ വിജയമായ ‘തലൈവർ തമ്പി തലമയിൽ’ എന്ന സിനിമയുടെ വിജയാഘോഷ വേദിയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന വാക്കുകൾ ഇപ്പോൾ ഓരോ സിനിമാ പ്രേമിയുടെയും ഉള്ളുലയ്ക്കുകയാണ്.‘‘എന്റെ അച്ഛൻ ഈ സിനിമ ഇൻഡസ്ട്രിയിൽ 99 സിനിമകൾ നിർമിച്ചു. ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ചു. എന്റെ കരിയറിലെ ഉയർച്ച താഴ്ചകളിൽ എന്നും അദ്ദേഹം കൂടെയുണ്ടായിരുന്നു. കുറച്ചു കാലമായി എനിക്ക് വലിയ വിജയങ്ങൾ ഇല്ലാതിരുന്നപ്പോഴും അദ്ദേഹം നൽകിയ പിന്തുണ വലുതാണ്. ഈ സിനിമ എനിക്കൊരു വലിയ തിരിച്ചുവരവാണ്. അതുകൊണ്ട് തന്നെ എന്റെ ഏറ്റവും വലിയ സന്തോഷമായ അച്ഛന് ഈ ചെറിയ സമ്മാനം ഞാൻ സമർപ്പിക്കുന്നു.’’കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയ ശേഷം അതീവ സന്തോഷവാനായി ആർ.ബി. ചൗധരി സംസാരിച്ചത് ഇങ്ങനെയാണ്:


Source link
Exit mobile version