‘കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ’: വിമർശനവുമായി ഡിഎംകെ; പിഎംകെ ടിവികെയെ പിന്തുണയ്ക്കും?

ചെന്നൈ∙ തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരെ പറഞ്ഞു. കോൺഗ്രസിന് 5 നിയമസഭാ സീറ്റുകൾ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് എം.കെ.സ്റ്റാലിൻ മാത്രമായിരുന്നു എന്ന് അണ്ണാദുരെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. അതിനിടെ പട്ടാളി മക്കൾ കട്ചിയിലെ 4 എംഎൽഎമാർ വിജയിയെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്‍കണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെയ്ക്കൊപ്പം തന്നെ തുടരാനാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു 118 പേരുടെ പിന്തുണ വേണം. ടിവികെയ്ക്ക് 107 അംഗങ്ങളുണ്ട്. 108 സീറ്റിൽ വിജയിച്ചെങ്കിലും വിജയ് ജയിച്ച 2 സീറ്റിലൊന്നു രാജിവയ്ക്കേണ്ടിവരും.
Source link
