Site icon onlinekeralanews.com

പഞ്ചാബിൽ 2 മണിക്കൂറിനിടെ 2 സ്ഫോടനങ്ങൾ, പരിഭ്രാന്തി; അന്വേഷണം


അമൃത്സർ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് രാത്രി 8മണിയോടെയായിരുന്നു ആദ്യ സ്ഫോടനം നടന്നത്. ആസ്ഥാനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ പ്രഭാവം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു. ഒരു കാറിന്റെ ജനലുകളും ഒരു കടയുടെ ചില്ലുകളും തകർന്നു.ആദ്യത്തെ സ്ഫോടനം കഴിഞ്ഞ് 2 മണിക്കൂറിനു ശേഷം രാത്രി 10.50ഓടെയാണ് രണ്ടാമത്തെ സ്ഫോടനവുമുണ്ടായത്. അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്താണ് സ്ഫോടനമുണ്ടായത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫൊറൻസിക് സയൻസ് ലബോറട്ടറി ടീമുകൾ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെന്ന് അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ പറഞ്ഞു. സ്ഫോടനത്തിന്റ കാരണം പരിശോധിച്ച് വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ANIൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version