Site icon onlinekeralanews.com

പ്രകൃതിയുടെ പച്ചപ്പിനിടയിൽ മഞ്ഞപ്പൂക്കളുടെ തിരമാലകൾ; മക്കുവള്ളിയിലെ സൂര്യകാന്തിപ്പാടം പൂത്തുനിറഞ്ഞു


ചെറുതോണി ∙ മക്കുവള്ളിയിലെ സൂര്യകാന്തിപ്പാടം പൂത്തുനിറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ നട്ടുനനച്ച ഒട്ടേറെ സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച ചേതോഹരമാണ്. പ്രകൃതിയുടെ പച്ചപ്പിനിടയിൽ ഈ മഞ്ഞപ്പൂക്കളുടെ തിരമാലകൾ കാണാൻ ദിവസേന ഒട്ടേറെ ആളുകൾ എത്തുന്നു. സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന പൂക്കൾക്കൊപ്പം സെൽഫി എടുക്കാനും മക്കുവള്ളിയിൽ തിരക്കോടു തിരക്കാണ് !സാധാരണയായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണു സൂര്യകാന്തി വ്യാപകമായി കൃഷി ചെയ്യുന്നത്. കേരളത്തിലെ കാലാവസ്ഥ അതിന് അനുയോജ്യമല്ലെന്ന പൊതുവായ ധാരണ പൊളിച്ചെഴുതുക എന്ന വെല്ലുവിളിയായാണ് മുൻ ഇടുക്കി തഹസിൽദാർ വിൻസന്റ് ആറക്കാട്ടിന്റെ നേതൃത്വത്തിലുള്ള കർഷകർ ഏറ്റെടുത്തത്. തുടക്കം വിജയകരമായ സാഹ ചര്യത്തിൽ, കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനായി വരും വർഷങ്ങളിൽ കൃഷി വിപുലീകരിക്കുമെന്ന് പഞ്ചായത്ത് അംഗമായ അരുൺ സേവ്യർ പറഞ്ഞു.


Source link
Exit mobile version