test del 5 copy of del 3
ഒരു കടി മതി എല്ലാം തെളിയാൻ; ബലാത്സംഗക്കേസിൽ വഴിത്തിരിവായി പല്ല്, നേരറിയാൻ ഡെന്റൽ ഡിറ്റക്ടീവ്!

തിരുവനന്തപുരം∙ വർഷങ്ങൾക്ക് മുൻപാണ്, തിരുവനന്തപുരത്ത് ഒരു മെക്കാനിക്ക് വീടിനടുത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. പ്രതിരോധിക്കാനായി പെൺകുട്ടി അയാളുടെ ദേഹത്ത് കടിച്ചു. പൊലീസ് കേസായി. വഴക്കിനിടെ ഭാര്യ കടിച്ചതാണെന്നായിരുന്നു പ്രതിയുടെ വക്കീലിന്റെ വാദം. പൊലീസ് ഒരു ഡെന്റൽ ഡോക്ടറുടെ സഹായം തേടി.കേരളത്തിലുമുണ്ട് മിടുക്കൻമാരായ ഡിക്റ്റടീവുമാർ. ഡെന്റൽ ഡിക്റ്റക്റ്റീവെന്നു കേട്ടിട്ടുണ്ടോ? പല്ലും, കടിയുടെ പാടും പരിശോധിച്ച് നിരവധി ക്രിമിനൽ കേസുകളിൽ തുമ്പുണ്ടാക്കുന്നവർ. തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജിലെ ഓറൽ പത്തോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോക്ടർ എസ്.കെ. പത്മകുമാർ അത്തരമൊരു ഡിക്റ്റക്ടീവാണ്. ഫൊറൻസിക് ഒഡോന്റോളജിയെന്നാണ് അദ്ദേഹം നേതൃത്വം നൽകുന്ന ശാസ്ത്രശാഖയുടെ പേര്. നമ്മുടെ നാട്ടിൽ വലിയ പരിചയമുള്ള മേഖലയല്ലിത്.ഫൊറൻസിക് വിഭാഗമാണ് കേസുകളിൽ പ്രധാന തെളിവുകൾ ശേഖരിക്കുന്നത്. കേസിനു സഹായകരമായ അനുബന്ധ തെളിവുകൾ ശേഖരിക്കുകയാണ് പത്മകുമാറിന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. ഡോക്ടർ അഷിത് ആചാര്യയാണ് പത്മകുമാറിന്റെ ഗുരു. ഇദ്ദേഹം ഇന്ത്യൻ ഫൊറൻസിക് ഓഡോന്റോളജി എക്സ്പേർട്ട് കമ്മിറ്റി അംഗമാണ്. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം തെളിയിക്കാൻ അനുബന്ധ തെളിവുകൾ നൽകിയത് അഷിത് ആചാര്യയാണ്. ഇതര സംസ്ഥാന തൊഴിലാളികളെയായിരുന്നു പൊലീസിന് സംശയം. പെൺകുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു. ഇതിന്റെ ഫൊട്ടോഗ്രഫുകളെടുത്തു. സംശയമുള്ളവരുടെ പല്ലിന്റെ മാതൃകകളെടുത്ത് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഫോട്ടോയുമായി താരതമ്യം ചെയ്തു. പ്രതിയുടെ പല്ലിന്റെ വിടവുകൾ പ്രധാന തെളിവായി. അതിലൂടെ പ്രതിയിലേക്കെത്തി. കോടതിയിൽ പ്രധാന തെളിവുകളിലൊന്നായി ഇതു മാറി. ഡൽഹിയിലെ നിർഭയ കേസിലും ഈ മാതൃകയാണ് സ്വീകരിച്ചത്.
Source link


