ചുവന്നു തുടുത്ത ചാത്തന്നൂരിൽ കാവിക്കൊടി പാറി; 3 തവണ മാത്രം വലത്തേക്ക് ചാഞ്ഞ മണ്ഡലത്തിൽ ബിജെപിയുടെ പുത്തൻ താരോദയം

ചാത്തന്നൂർ∙ ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ച നേതാവിനുള്ള ചാത്തന്നൂരിന്റെ സമ്മാനമാണ് ബി.ബി. ഗോപകുമാറിന്റെ മിന്നും ജയം. ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ഗോപകുമാർ, ഒ. രാജഗോപാലിന്റെ പിൻഗാമിയായി നിയമസഭയിലേക്ക്. ചുവന്നു തുടുത്ത ചാത്തന്നൂർ; 3 തവണ വലത്തേക്ക് ചാഞ്ഞു എന്നും ചുവന്നു തുടുത്ത മണ്ഡലം, എങ്കിലും 3 തവണ വലത്തേക്കു ചാഞ്ഞു. ചാത്തന്നൂർ തിരുവനന്തപുരം ജില്ലാ അതിർത്തിയോട് സ്ഥിതി െചയ്യുന്ന നിയമസഭ മണ്ഡലം രൂപീകൃതമായത് 1965ൽ. ആദ്യ വിജയി സ്വതന്ത്രനായ തങ്കപ്പൻ പിള്ള. 1967 മുതൽ 1987 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം സിപിഐയ്ക്കൊപ്പം. 1991ൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജൻ വിജയിച്ചു. 1996ൽ സിപിഐയെ വിജയിപ്പിച്ച മണ്ഡലം 2001ൽ വീണ്ടും കൂറുമാറി – കോൺഗ്രസ് നേതാവ് ജി. പ്രതാപ വർമ തമ്പനായിരുന്നു വിജയം. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനൊപ്പം. സി.വി.പത്മരാജന് പുറമേ പി.രവീന്ദ്രൻ, ജെ. ചിത്തരഞ്ജൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് കേരള നിയമസഭയിൽ എത്തി.പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ജയലാൽ വിജയയാത്ര തുടർന്നു. എന്നാൽ, 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിയിലെ ബി.ബി. ഗോപകുമാർ രണ്ടാമത് എത്തി. യുഡിഎഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരൻ മൂന്നാമതും. 2021ൽ ജി.എസ്.ജയലാൽ മൂന്നാം തവണയും വിജയിച്ചു. അപ്പോഴും ബിജെപിയിലെ ബി.ബി.ഗോപകുമാർ രണ്ടാം സ്ഥാനം നിലനിർത്തി, ഭൂരിപക്ഷം – 17206. ബിജെപി വോട്ടു നില വർധിക്കുകയും ചെയ്തു. മുൻ എംപി പീതാംബരക്കുറുപ്പായിരുന്നു 2021ൽ കോൺഗ്രസ് സ്ഥാനാർഥി വോട്ടു നില വർധിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു.
Source link
