Site icon onlinekeralanews.com

ആറന്മുളയിൽ അബിൻ ‘വർക്കായി’; വീണ വീണു


ആറന്മുള∙ യുഡിഎഫ് കൊടുങ്കാറ്റിൽ മന്ത്രി വീണാ ജോർജിനും അടിപതറി. ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ 18985 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അബിൻ കോൺഗ്രസിന്റെ കരുത്തായത്.എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരുമന സ്വദേശിയായ അദ്ദേഹം നിലവിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. കെഎസ്​യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ വിദ്യാർഥി രാഷ്ട്രീയ യാത്ര എൻഎസ്​യു ദേശീയ സെക്രട്ടറി പദവി വരെ എത്തി. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലും, ലോ അക്കാദമിയിൽ നിന്ന് നിയമത്തിലും ബിരുദം നേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ഉപാധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ആ പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തെത്തി.


Source link
Exit mobile version