Site icon onlinekeralanews.com

രോഹിത് ശർമയുടെ ഷോട്ടിൽ പന്തിടിച്ച് ഗ്രൗണ്ട് സ്റ്റാഫിന് പരുക്ക്, പരിശീലനം നിർത്തി സഹായ ഹസ്തവുമായി സൂപ്പർ താരം


മുംബൈ∙ നെറ്റ്സ് പരിശീലനത്തിനിടെ പന്തിടിച്ചു പരുക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിന് അരികിലേക്ക് ഓടിയെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി പരിശീലിക്കുന്നതിനിടെയാണ് രോഹിതിന്റെ ഷോട്ടിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ കാലിനു പരുക്കേൽക്കുന്നത്. ഹാംസ്ട്രിങ് പരുക്കിനെ തുടർന്ന് ഐപിഎലിലെ നാലു മത്സരങ്ങൾ മാത്രമാണ് രോഹിത് കളിച്ചത്. പരുക്കു മാറി മുംബൈ ഇന്ത്യൻസ് ടീമിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി പരിശീലനത്തിലാണ് രോഹിത് ഇപ്പോൾ. വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ബാറ്റിങ് പരിശീലിക്കുന്നതിനിടെ നെറ്റ്സ് വലിച്ചുകെട്ടാൻ നിന്നയാൾക്കാണു പരുക്കേറ്റത്.‘‘അദ്ദേഹം ഐസ് ബാഗുകളുമായാണു തിരികെ വന്നത്. പിന്നീട് മറ്റൊരാളോടു പറഞ്ഞ് എനിക്ക് മരുന്നുകളും എത്തിച്ചു. എന്റെ മുട്ടിനു വേദനയുണ്ട്. പക്ഷേ രോഹിത് ശർ‍മയുമായി ഹസ്തദാനം സാധിച്ചു. അതുകൊണ്ടു കുഴപ്പമില്ല.’’– ബിശ്വാസ് വ്യക്തമാക്കി. നാലു മത്സരങ്ങളിൽനിന്ന് 137 റൺസാണ് രോഹിത് നിലവിലെ സീസണിൽ ഇതുവരെ നേടിയത്. ഇനിയും അഞ്ച് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ച മട്ടാണ്.


Source link
Exit mobile version