Site icon onlinekeralanews.com

വളരും തോറും പിളർന്നു, പിളരുന്തോറും വളർന്നു; ജോസിന് തിരിച്ചടി, ജോസഫിന് നേട്ടം


കോട്ടയം ∙ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) വിഭാഗങ്ങൾക്ക് നേട്ടമുണ്ടായില്ല. മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ട ജോസ് കെ.മാണിയുടെ പാർട്ടിക്ക് കനത്ത ആഘാതമാണ് ലഭിച്ചത്. എൽഡിഎഫിന്റെ ഭാഗമായി നിൽക്കണോ എന്ന ചോദ്യം പാർട്ടിയിൽ ഉയരുന്നു.2019ൽ കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നു പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതോടെയാണ് ജോസ് കെ.മാണി വിഭാഗം 2020ൽ എൽഡിഎഫിന്റെ ഭാഗമായത്. ജോസഫ് വിഭാഗം യുഡിഎഫിൽ തുടർന്നു. 8 സീറ്റുകളിലാണ് അവർ ഇത്തവണ മത്സരിച്ചത്. കാഞ്ഞങ്ങാട് ഒഴികെയുള്ള എല്ലാ സീറ്റുകളിലും വിജയിച്ചു. മകൻ അപു ജോൺ ജോസഫിനെ തൊടുപുഴയിൽ സ്ഥാനാർഥിയാക്കി പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. അപു ജോണിന്റെ, മുന്നണി രാഷ്ട്രീയത്തിലെ സാമർഥ്യം പരീക്ഷിക്കുന്ന നാളുകളാണ് വരുന്നത്. മുന്നണിയിലെ മൂന്നാമത്തെ പാർട്ടി എന്ന നിലയിൽ പ്രധാന പദവികളും പാർട്ടിക്ക് ലഭിക്കും.


Source link
Exit mobile version