സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; നിർണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്– പ്രധാനവാർത്തകൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് ശതമാനം 79.70 ആണെന്നതും കൃത്യത ഉറപ്പാക്കുന്നതിനാൽ വോട്ടെണ്ണൽ നീണ്ടെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതും ഇന്നത്തെ പ്രധാന തലക്കെട്ടുകളാണ്. സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി നേരിട്ടതും വാര്‍ത്തയായി. റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തലും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്.റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്.
Source link
