Site icon onlinekeralanews.com

രാജസ്ഥാൻ റോയൽസും വിറ്റു, 15,600 കോടിയ്ക്ക് ഏറ്റെടുത്ത് മിത്തൽ കുടുംബം, ഐപിഎല്ലിൽ വീണ്ടും കോടികളുടെ ഡീൽ


കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാർ ഒപ്പിട്ടെന്ന് സ്റ്റീൽ വ്യവസായി ലക്ഷ്മി.എൻ.മിത്തൽ. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 രൂപ) ഏറ്റെടുക്കൽ. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയിൽ നിന്നാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തത്. ഐപിഎല്ലിൽ ഈ സീസണിലെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) ആദിത്യ ബിർല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം അടുത്തിടെ ഏറ്റെടുത്തിരുന്നു. ആർസിബിയെ വാങ്ങാൻ അദാർ പുനാവാലയും രംഗത്തുണ്ടായിരുന്നെങ്കിലും കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങളിലേക്ക് കടന്നത്. ഐപിഎൽ ടീമുകളിൽ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കുള്ള ബിസിനസ് താൽപര്യത്തിന്റെ സൂചനയാണ് രാജസ്ഥാൻ റോയൽസിന്റെ ഏറ്റെടുക്കലെന്ന് വിദഗ്ധർ പറയുന്നു. 


Source link
Exit mobile version