Site icon onlinekeralanews.com

വൈഭവ് സ്കൂളില്‍ പോകേണ്ട സമയം, രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്ന് ആക്ടിവിസ്റ്റ്! വൈറൽ വിഡിയോ


ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. 15 വയസ്സുകാരനായ വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്നും ആക്ടിവിസ്റ്റായ ജഗദീഷ് ഭീഷണിപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ വിഡിയോയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങൾ എത്രത്തോളം ഗൗരവത്തിലുള്ളതാണെന്നു വ്യക്തമല്ല. വൈഭവ് പഠിക്കേണ്ട സമയമാണ് ഇതെന്നാണ് ആക്ടിവിസ്റ്റിന്റെ വാദം.ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപയും വൈഭവിന് ലഭിക്കുന്നുണ്ട്. ഐപിഎൽ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ നിലവിൽ വൈഭവിന്റെ പേരിലാണ്. എതിർടീം ബോളർമാരെ മുഖം നോക്കാതെ അടിച്ചുകളിക്കുന്ന വൈഭവിന്റെ ശൈലി, രാജസ്ഥാന് മത്സരങ്ങളിൽ മികച്ച ആധിപത്യം നൽകുന്നുണ്ട്. വൈഭവ്– യശസ്വി ജയ്സ്വാൾ ടോപ് ഓർഡറിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിന് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്.


Source link
Exit mobile version