Site icon onlinekeralanews.com

കളി തോറ്റ ശേഷം ഇന്ത്യൻ ടീമിന്റെ ‍ഡ്രസിങ് റൂം വരെ പോയി, വാതിലുകൾ അടഞ്ഞുകിടന്നു: വെളിപ്പെടുത്തലുമായി പാക്ക് ക്യാപ്റ്റൻ


ലഹോർ∙ ഏഷ്യാകപ്പ് മത്സരത്തിനു ശേഷം പാക്കിസ്ഥാൻ താരങ്ങൾക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിന് വെളിയിൽ വരെ പോയതായി പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യൻ താരങ്ങളെ അഭിവാദ്യം ചെയ്യാനാണു പോയതെന്നും, എന്നാൽ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നെന്നും സൽമാൻ ആഗ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരങ്ങളിലൊന്നും പാക്ക് ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനത്തിന് ഇന്ത്യൻ ടീം നിന്നിരുന്നില്ല. ഏഷ്യാകപ്പിൽ ടോസിന്റെ സമയത്താണ് ഇക്കാര്യം അറിഞ്ഞതെന്നും സൽമാൻ ആഗ പ്രതികരിച്ചു. ഏഷ്യാകപ്പിലെ മൂന്നു മത്സരങ്ങളിലും മത്സരത്തിനു മുൻപോ, ശേഷമോ ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങൾക്കു കൈ കൊടുത്തിരുന്നില്ല.‘‘ഞങ്ങൾ മത്സരം തോറ്റു. അതിനു ശേഷം ഞങ്ങൾ അവരുടെ ഡ്രസിങ് റൂം വരെ പോയതാണ് എന്നാൽ വാതിലുകൾ അടഞ്ഞുകിടന്നു. ഇത്തരം നടപടികൾ ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.’’– സൽമാന്‍ ആഗ വ്യക്തമാക്കി. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചെങ്കിലും ഇന്ത്യയ്ക്ക് അവകാശപ്പെട്ട കിരീടം ഇതുവരെ ലഭിച്ചിട്ടില്ല. പാക്കിസ്ഥാനിലെ മന്ത്രി കൂടിയായ എസിസി തലവൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതോടെ നഖ്‍വി ഇടപെട്ട് ട്രോഫി സ്റ്റേഡിയത്തിൽനിന്നു കടത്തുകയായിരുന്നു.


Source link
Exit mobile version