Site icon onlinekeralanews.com

എഎപി വിട്ട് ബിജെപിയിൽ, പിന്നാലെ സന്ദീപിനെതിരെ കേസ്; ‘പ്രതികാര രാഷ്ട്രീയം’


ചണ്ഡീഗഡ് ∙ ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ ‌രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഏത് കുറ്റത്തിനാണ് കേസെടുത്തതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  രാഘവ് ഛദ്ദ, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രംജിത് സാഹ്നി, ഹർഭജൻ സിങ്, അശോക് മിത്തൽ എന്നിവർക്കൊപ്പം എഎപി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരിൽ ഒരാളാണ് സന്ദീപ് പഥക്. പഞ്ചാബിൽ നിന്നുള്ള എംപിമാരുടെ കൊഴിഞ്ഞുപോക്ക് രാജ്യസഭയിൽ എഎപിയുടെ അംഗബലം പത്തിൽ നിന്നും മൂന്നായി കുറച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിക്കേറ്റ വലിയ പ്രഹരമാണിത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച വ്യക്തി കൂടിയാണ് പഥക്. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News, PublicNewsX എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version