Site icon onlinekeralanews.com

സ്വർണവില വീണ്ടും കൂടി; വഴിയൊരുക്കിയത് ഇറാന്റെ ‘സമാധാന’ നീക്കം, എണ്ണവില ഇടിവും കരുത്താക്കി സ്വർണം മുന്നോട്ട്


സ്വർണവില, ഇടിവിന് ബ്രേക്കിട്ട് വീണ്ടും മേലോട്ട്. കേരളത്തിൽ‌ ഇന്നു രാവിവെ ഗ്രാമിന് 30 രൂപ ഉയർന്ന് 13,835 രൂപയായി. 240 രൂപ വർധിച്ച് 1,10,680 രൂപയാണ് പവൻവില. ഇന്നലെ കേരളത്തിൽ 3 തവണ വില കുറ‍ഞ്ഞെങ്കിലും വൈകിട്ട് കൂടിയിരുന്നു.പക്ഷേ… തിങ്കളാഴ്ച വില എന്താകും?കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയ പ്രകാരം ഗ്രാമിന് 25 രൂപ വർധിച്ച് 11,425 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് 25 ഉയർത്തി 11,370 രൂപയായി നിശ്ചയിച്ചു. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 265 രൂപ.


Source link
Exit mobile version