Site icon onlinekeralanews.com

മടങ്ങിയെത്തിയത് മഹാസങ്കടം മാത്രം; നടുക്കം വിട്ടൊഴിയാതെ അവർ നാടണഞ്ഞു


പിറവം ∙ രാമമംഗലം പഞ്ചായത്ത് ഓഫിസിനു മുന്നിൽ പൊതുദർശനത്തിനു വച്ച പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് ഉള്ളുലഞ്ഞ അംബിക പൊട്ടിക്കരഞ്ഞു. രണ്ടു പതിറ്റാണ്ടായി ഒപ്പം ജോലിചെയ്യുന്നവർ വിമാനയാത്രയെന്ന സ്വപ്‍നം യാഥാർഥ്യമാക്കി തിരിച്ചുവരുന്നതും കാത്തിരുന്ന അംബികയ്ക്കു പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബശ്രീയുടെ കീഴിലുള്ള രാമമംഗലത്തെ അമൃതം ന്യൂട്രിമിക്സ് യൂണിറ്റിലെ 6 അംഗങ്ങളിൽ രാമമംഗലം മണ്ണായത്ത് അംബിക ഒഴികെയുള്ള 5 പേരാണ് ബെംഗളൂരുവിലേക്കു വിനോദയാത്രയ്ക്കു പോയത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒന്നര വയസ്സുകാരനായ പേരക്കുട്ടി ദേവാസിനെ നോക്കാനുള്ളതിനാലാണ് അംബിക യാത്ര വേണ്ടെന്നു വച്ചത്.നടുക്കം വിട്ടൊഴിയാതെ അവർ നാടണഞ്ഞു പെരുമ്പാവൂർ ∙ സഹയാത്രികർ ഒരു നിമിഷത്തിനുള്ളിൽ നഷ്ടപ്പെട്ടതിന്റെ നടുക്കുന്ന ഓർമകളുമായി കുടുംബശ്രീ അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തി. ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു 2 കുടുംബശ്രീ അംഗങ്ങൾ മരിച്ചവർക്കൊപ്പം യാത്ര ചെയ്ത രായമംഗലം, വെങ്ങോല, ചൂർണിക്കര പഞ്ചായത്തിലെ 18 അംഗങ്ങളാണു രാത്രിയോടെ തിരികെയെത്തിയത്. രായമംഗലം പഞ്ചായത്തിലെ 8 പേരും വെങ്ങോലയിലെ 7 പേരും ചൂർണിക്കരയിലെ 3 പേരും കുടുംബശ്രീ ഉദ്യോഗസ്ഥനും 19 പേരാണ് ഒരു വാഹനത്തിൽ തിരിച്ചെത്തിയത്. ജില്ലയിലെ മറ്റു ബ്ലോക്ക് പ‍ഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം ജില്ലാ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായാണ് ഇവർ പുറപ്പെട്ടത്. ബുധൻ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു ബെംഗളൂരുവിൽ എത്തി ഇന്നു തിരികെ എത്തുന്ന നിലയിലാണു യാത്ര ക്രമീകരിച്ചിരുന്നത്. വിനോദയാത്രാ അംഗങ്ങൾ ബുധൻ വൈകിട്ട് ബെംഗളൂരുവിലെ ശിവാജി നഗറിൽ എത്തിയപ്പോഴായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്നു സമീപത്തുള്ള മതിലിനോടു ചേർന്നു വലിച്ചു കെട്ടിയിരുന്ന ടാർപോളിന്റെ അടിയിൽ നിന്ന ഇവരുടെ ദേഹത്തേക്കു മതിൽ‌ ഇടിഞ്ഞു വീണു. അപകടത്തിൽ വഴിയോര കച്ചവടക്കാർ ഉൾപ്പെടെ 7 പേരാണു മരിച്ചത്. ഇവർക്കൊപ്പം വിനോദയാത്രയിൽ പങ്കെടുത്ത രായമംഗലം, വെങ്ങോല, ചൂർണിക്കര പഞ്ചായത്തിലെ 18 അംഗങ്ങളും കുടുംബശ്രീ ഉദ്യോഗസ്ഥനും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ‘വിമാനത്താവളത്തിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് എല്ലാവരും ശിവാജി നഗർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത്. മൈസ‌ൂരുവിലേക്കു പോകാൻ 5 മണിയാകുമ്പോഴേക്കും തിരികെയെത്തണമെന്നു കുടുംബശ്രീ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. പല സംഘങ്ങളായി തിരിഞ്ഞ് തിടുക്കത്തിൽ ഷോപ്പിങ് നടത്തുമ്പോഴാണ് കനത്ത മഴയും കാറ്റുമുണ്ടായത്.’ സംഘത്തിലുണ്ടായിരുന്ന രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് സൗമിനി ബാബു പറഞ്ഞു.


Source link
Exit mobile version