CINEMA

അത്യാഡംബരമാണ് പുതിയ ഇന്ത്യയിൽ മെയിൻ

അതിസമ്പന്നരുടെ ഉപഭോഗ ഘടന മാറുന്നു

കൊച്ചി: ഇന്ത്യയിലെ ലക്ഷ്വറി വിപണി വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യത്തെ അത്യാഡംബര വിലക്കയറ്റത്തോത് മൂന്ന് വർഷമായി പ്രതിവർഷം 6.7 ശതമാനം വളർച്ച നേടുന്നുവെന്ന് കോട്ടകിന്റെ പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമായി. പ്രൈം റിയൽ എസ്‌റ്റേറ്റ്, സൗഖ്യ ചികിത്സ, ലക്ഷ്വറി അനുഭവങ്ങൾ എന്നിവയ്ക്കായി അതിസമ്പന്നർ മുടക്കുന്ന പണത്തിൽ വൻ വർദ്ധനയാണുണ്ടാകുന്നത്.

ഡിസൈനർ ഹാൻഡ്‌ബാഗുകൾ, കുലീന സർകലാശാലകൾ, അപൂർവ വിസ്‌കികൾ, വിലയേറിയ ആഭരണങ്ങൾ തുടങ്ങിയ 12 അത്യാഡംബര മേഖലകളിലെ ചെലവിലെ വളർച്ചയാണ് വിലയിരുത്തിയത്. ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ(എച്ച്.എൻ.ഐ) ഉപഭോഗത്തിൽ ഘടനാപരമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പുവർഷം ആദ്യ പകുതിയിൽ ലക്ഷ്വറി വീടുകളുടെ വിൽപ്പനയിൽ 85 ശതമാനം വളർച്ചയുണ്ടായി. വെൽനെസിനായി മുടക്കുന്ന തുകയിൽ ഇക്കാലയളവിൽ 81 ശതമാനം വർദ്ധനയുണ്ട്. സ്വിസ് വാച്ചുകളുടെ ഇറക്കുമതി 35.5 ശതമാനം ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ശതകോടീശ്വരൻമാരുടെ എണ്ണം ഉയരുന്നു

2028ൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ(അൾട്രാ എച്ച്.എൻ.ഐ) എണ്ണം 4.3 ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. അഞ്ച് വർഷത്തിനുള്ളിൽ അത്യാഡംബര വിപണി 8,500 കോടി ഡോളറായി(7.6 ലക്ഷം കോടി രൂപ)ഉയരുമെന്നാണ് പ്രതീക്ഷ. ലക്ഷ്വറി റീട്ടെയിൽ ലീസിംഗിൽ 90 ശതമാനം വളർച്ചയുണ്ട്. മുംബയിലെ ജിയോ വേൾഡ് പ്ളാസ പോലുള്ള പ്രീമിയം മാളുകൾ അതിസമ്പന്നരുടെ പുതിയ ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറുകയാണ്.

വെൽനസ് സ്റ്റാറ്റസ് സിമ്പലാകുന്നു

മനസിനും ശരീരത്തിനും സമാധാനവും സ്വസ്ഥതയും തേടി രാജസ്ഥാനിലെ അമൻബാഗിലും ഹിമാലയത്തിലെ ആനന്ദയിലും എത്തുന്ന ശതകോടീശ്വരൻമാരുടെ എണ്ണം കുത്തനെ കൂടുകയാണ്. ആയുർവേദ, പഞ്ചകർമ്മ, നിർമ്മിത ബുദ്ധി അധിഷ്‌ഠിത ആരോഗ്യ വിശകലനം, പാശ്ചാത്യ തെറാപ്പികൾ തുടങ്ങിയവ സംയോജിപ്പിച്ച് ആഗോള വെൽനെസ് എക്‌സ്‌പീരിയൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കുന്നതെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല.

2028ൽ പ്രതീക്ഷിക്കുന്ന ശതകോടീശ്വരന്മാരുടെ എണ്ണം

4.3 ലക്ഷം


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button