തുടരുമോ അതോ മാറുമോ? ജനവിധി രണ്ടു ദിനത്തിനപ്പുറം; നടപടികൾ ഇങ്ങനെ

തിരുവനന്തപുരം ∙ കേരളം ആരു ഭരിക്കണമെന്ന് അറിയാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്‌സൈറ്റിലും ഫലമറിയാം. മനോരമ ഓൺലൈനിൽ രാവിലെ എട്ടു മുതൽ തൽസമയം ഫലമറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോന്നിലെയും വോട്ടുകള്‍ എണ്ണാന്‍ പ്രത്യേകം ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 51 കേന്ദ്രങ്ങളിലാണ് ഈ ഹാളുകള്‍. 43 കേന്ദ്രങ്ങളെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും 51 സ്ഥാപനങ്ങളാണ് ആകെയുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ക്യാംപസിലെ കെട്ടിടസമുച്ചയങ്ങളെയാണ് ഒരു കേന്ദ്രമായി കണക്കാക്കുന്നത്. മിക്ക ജില്ലകളിലും രണ്ടോ മൂന്നോ സ്ഥലങ്ങളിലായാണു കേന്ദ്രം.പാസ് ഉള്ളവര്‍ക്കും റിട്ടേണിങ് ഓഫിസര്‍, അസി.റിട്ടേണിങ് ഓഫിസര്‍, ജീവനക്കാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ചുമതലപ്പെട്ട പൊതുസേവകര്‍ എന്നിവര്‍ക്കും മാത്രമേ കൗണ്ടിങ് ഹാളിലേക്കു പ്രവേശനം അനുവദിക്കുകയുള്ളു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനു മാത്രമേ കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ∙ എല്ലാം വിഡിയോയിൽ
Source link
