Site icon onlinekeralanews.com

മകനെ നെഞ്ചോട് ചേർത്തുപിടിച്ച നിലയിൽ യുവതിയുടെ മൃതദേഹം; മധ്യപ്രദേശ് ബോട്ടപകടത്തിൽ 9 മരണം


ഭോപാൽ ∙ മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. നാലു വയസുകാരനായ മകനെ നെഞ്ചോട് ചേർത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബത്തിലെ പിതാവിനും മകൾക്കും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. നർമദാനദിയിൽ നർമത ബർഗി ഡാമിനു സമീപമാണ് ഇന്നലെ ബോട്ട് മറിഞ്ഞത്. ഒൻപതു പേരാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തി. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂയിസ് ക്യാപ്റ്റൻ, മഹേഷ് പട്ടേൽ, അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ഉൾ‌പ്പെടുന്നു. രക്ഷപ്പെട്ടവരിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേരെ ഇനിയും കണ്ടെത്താനുണ്ട്. പൊലീസും ജില്ലാ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


Source link
Exit mobile version