Site icon onlinekeralanews.com

മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചു; പുലർച്ചെ 3ന് നാട്ടുകാർ സബ്സ്റ്റേഷനിൽ


കോഴിക്കോട് ∙ നഗരപ്രദേശങ്ങളിൽ കൂടിയ വൈദ്യുതി ഉപയോഗം പ്രസരണ – വിതരണ ശൃംഖലയിലെ ഉപകരണങ്ങൾക്ക് കോടികളുടെ നഷ്ടം ഉണ്ടാകുമെന്ന വിലയിരുത്തലിൽ പുലർച്ചെ 2 വരെ വിവിധ ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചതോടെ നാട്ടുകാർ സബ്സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടതോടെ വൈദ്യുതി ഓഫ് ചെയ്യില്ലെന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഉറപ്പിൽ പിന്മാറി.നാട്ടുകാർ പലതവണ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടുകാർ സംഘടിച്ച് കല്ലായി ഓഫിസിൽ എത്തുകയായിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസ് ഇടപെട്ടു. മുന്നറിയിപ്പില്ലാതെ വൈദ്യുതി ഓഫാക്കുന്നത് ഉണ്ടാകില്ലെന്ന് ഓഫിസിലെ ജീവനക്കാർ ഉറപ്പ് നൽകി. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.


Source link
Exit mobile version