Site icon onlinekeralanews.com

സണ്ണി ജോസഫിന്റെ പേരിൽ വ്യാജകത്ത്: സുധാകരന്റെ മരുമകനെ ചോദ്യം ചെയ്തു


കണ്ണൂർ ∙ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി. കത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസിന്റെ നടപടി. സുധാകരന്റെ സഹോദരിയുടെ മകനാണ് അജിത് കുമാർ.കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്ഥാനാർഥി നിർണയ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മുൻ മേയർ ടി.ഒ.മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.സമൂഹമാധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്തികൾക്കു ഫോർവേഡ് ചെയ്തുവെന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പൊലീസിനോടു പറഞ്ഞത്. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് അറിയില്ലായിരുന്നുവെന്നും അജിത് പൊലീസിനോട് പറഞ്ഞതായാണു വിവരം.


Source link
Exit mobile version