Site icon onlinekeralanews.com

സർവീസ് ചട്ടങ്ങൾ ലംഘിച്ചു, മാധ്യമങ്ങളോട് പ്രതികരിച്ചു; ബി.അശോകിന് സസ്പെൻഷൻ


തിരുവനന്തപുരം∙ അനുമതിയില്ലാതെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി.അശോകിനെതിരെ നടപടി സ്വീകരിച്ചു സര്‍ക്കാര്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ബി.അശോക് സംസാരിച്ചിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അശോകിന്റെ പ്രതികരണങ്ങള്‍ ചട്ടം 7(2)ന് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു. 


Source link
Exit mobile version