Site icon onlinekeralanews.com

എതിരെ ഉള്ളത് ആരെന്ന ഭയമില്ല, ബൗണ്ടറി ലൈനിൽ പത്തുപേർ നിന്നിട്ടും കാര്യമില്ല: വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തുന്ന വൈഭവിനെതിരെ ബൗണ്ടറി ലൈനിനു സമീപം പത്തു ഫീൽഡർമാരെ നിർത്തിയാലും പോരാതെ വരുന്ന അവസ്ഥയാണെന്ന് സുനിൽ ഗാവസ്കർ വ്യക്തമാക്കി. പഞ്ചാബ് കിങ്സിനെതിരെ 16 പന്തുകള്‍ നേരിട്ട വൈഭവ് 43 റണ്‍സെടുത്തിരുന്നു. ഇതോടെ 2026 ഐപിഎലിൽ 400 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡിലേക്കും വൈഭവ് എത്തി.മധ്യനിരയിൽ 77 റൺസ് കൂട്ടിച്ചേർത്ത ഡോനോവൻ ഫെേരര– ശുഭം ദുബെ കൂട്ടുകെട്ടാണ് പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചത്. സീസണിൽ പഞ്ചാബ് കിങ്സിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ ഫെരേരയും യശസ്വി ജയ്സ്വാളും രാജസ്ഥാനു വേണ്ടി അർധ സെഞ്ചറികൾ സ്വന്തമാക്കി. 26 പന്തുകളിൽനിന്ന് ഡോനോവൻ ഫെരേര 52 റൺസും 27 പന്തുകളിൽ ജയ്സ്വാൾ 51 റൺസും സ്കോർ ചെയ്തു. വൈഭവ് സൂര്യവംശി (16 പന്തിൽ 43), ശുഭം ദുബെ (12 പന്തിൽ 31) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ റിയാൻ പരാഗ് 29 റൺസടിച്ചു പുറത്തായി.


Source link
Exit mobile version