LATEST

300 ബെറ്റിംഗ് ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചു


ന്യൂഡൽഹി: നിയമവിരുദ്ധമായി ചൂതാട്ടവും വാതുവെപ്പും നടത്തിയ 300 വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും നിരോധിച്ച് കേന്ദ്രസർക്കാർ. ഓൺലൈൻ സ്‌പോർട്‌സ് വാതുവെപ്പ് സൈറ്റുകൾ, ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന കാസിനോ ആപ്പുകൾ, വാതുവെപ്പ് എക്‌സ്‌ചേഞ്ചുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റ് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആന്റ് റെഗുലേഷൻ ബിൽ പാസാക്കിയ ശേഷം ഇത്തരം പ്ളാറ്റ്ഫോമുകൾക്കെതിരായ നടപടി കേന്ദ്ര സർക്കാർ ശക്തമാക്കിയിട്ടുണ്ട്. 8400 വെബ്‌സൈറ്റുകൾ ഇതുവരെ സർക്കാർ നിരോധിച്ചു. 4900 എണ്ണം ആഗസ്റ്റിന് ശേഷമാണ് നിരോധിച്ചത്.


Source link

Related Articles

Back to top button