NATIIONAL
30 റണ്‍സെടുത്ത മാർക്രം ടോപ് സ്കോറർ, തട്ടിമുട്ടി പൊരുതാവുന്ന സ്കോറിലേക്കെത്തി ലക്നൗ സൂപ്പർ ജയന്റ്സ്, പ്രസിദ്ധിന് നാലു വിക്കറ്റ്

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 165 റൺസ് വിജയലക്ഷ്യമുയർത്തി ലക്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 21 പന്തിൽ 30 റൺസ് നേടിയ ഓപ്പണര്‍ എയ്ഡൻ മാർക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറർ. നിക്കോളാസ് പുരാൻ (21 പന്തിൽ 19), മുകുൾ ചൗധരി (14 പന്തിൽ 18), ഋഷഭ് പന്ത് (11 പന്തിൽ 18), അബ്ദുൽ സമദ് (22 പന്തിൽ 18) എന്നിവരാണ് ലക്നൗവിന്റെ മറ്റ് പ്രധാന സ്കോറർമാർ.പവർപ്ലേ ഓവറുകളിൽ 60 റൺസടിച്ചെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ലക്നൗവിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു. സ്കോർ 69ൽ നിൽക്കെ ഓപ്പണർ എയ്ഡൻ മാർക്രവും വീണു. പിന്നാലെ ആയുഷ് ബദോനിയും (ഒൻപത്), നിക്കോളാസ് പുരാനും പുറത്തായതോടെ ലക്നൗ അഞ്ചിന് 109 റൺസ് എന്ന നിലയിലായി. പിന്നീടു വന്ന ബാറ്റർമാര്‍ക്കും വലിയ സ്കോറുകൾ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തതോടെ ലക്നൗ പൊരുതാവുന്ന സ്കോറിലേക്കെത്തി. അഞ്ചു പന്തുകൾ നേരിട്ട മുഹമ്മദ് ഷമി ഒരു സിക്സും ഫോറുമുൾപ്പടെ 12 റൺസെടുത്തു പുറത്താകാതെനിന്നു.
Source link


