CINEMA

30-ാം ദിനത്തിൽ രാജാസാബ്

ബോക്സോഫീസ് ഭരിക്കാൻ ‘രാജാസാബ്’ എത്താൻ ഇനി 30 ദിനങ്ങൾ. ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം ആയിരിക്കും. കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം ‘ ദ രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ എത്തും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സഞ്ജയ് ദത്തും വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്നു. മാരുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബ് ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും നൽകുക. ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ‘ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നാണ് ടാഗ് ലൈൻ. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രം ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയ ഏറ്റവും വലിയ സെറ്റ് രാജാസാബിൽ കാണാം. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.


Source link

Related Articles

Leave a Reply

Back to top button