test del 3

‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്


ഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ചു കയറി 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ഭർത്താവ് പ്രതിരോധിച്ചപ്പോൾ കൊല്ലുകയുമായിരുന്നു എന്നാണ് ഭാര്യ പ്രിയങ്ക (25) പൊലീസിനോട് പറഞ്ഞത്. മോഷണശ്രമവും കൊലപാതകവും കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രിയങ്ക വിശദീകരിച്ചത്. മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ പിന്നീട് നടത്തിയ തിരച്ചിലിൽ കണ്ടെടുത്തതോടെയാണ് പ്രിയങ്കയിലേക്ക് പൊലീസിന്റെ സംശയമുന നീണ്ടത്. ദേവ്കൃഷ്ണയുമായി പ്രിയങ്ക നിരന്തരം വഴക്കിട്ടിരുന്നതായും അദ്ദേഹത്തിന്റെ നിറത്തെ കുറിച്ച് പറഞ്ഞ് അധിക്ഷേപിക്കുകയും അദ്ദേഹത്തേക്കാൾ മികച്ച ആളെ ഭർത്താവായി ലഭിക്കാൻ അർഹതയുണ്ടെന്ന് പറയുമായിരുന്നെന്നും സഹോദരി ജ്യോതി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രിയങ്ക കൊലപാതകത്തിനു പിന്നിലെ ആസൂത്രണം തുറന്നു സമ്മതിച്ചത്.


Source link

Back to top button