Site icon onlinekeralanews.com

‘ഇതെന്തൊരു ചോദ്യമാണ്.. അടുത്ത തവണ വൈഭവ് സൂര്യവംശിയോടും ചോദിച്ചു നോക്കൂ..’: വിവാദം– വിഡിയോ


ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് വൈഭവ് സൂര്യവംശി. പതിനഞ്ചു വസസ്സുകാരനായ വൈഭവ് ഇതിനോടകം പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു കഴിഞ്ഞു. ജൂനിയർ ടീമിലും അഭ്യന്തര, ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഐപിഎൽ സീസണിലെ റൺവേട്ടക്കാരില‍െ ഒന്നാം സ്ഥാനത്തുമാണ് താരം. നേരിട്ടല്ലെങ്കിലും താരത്തിന്റെ പേര് ഇപ്പോൾ ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര ഷൂട്ടിങ് താരവും ഇരട്ട ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറിനോട്, വൈഭവ് സൂര്യവംശിയെക്കുറിച്ച് ചോദിച്ചതാണ് വിവാദമായത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത മനു ഭാക്കറിനോട് വൈഭവിനെക്കുറിച്ചു ചോദിച്ചതിന്റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യയടക്കം ഇതിൽ വിയോജിപ്പുമായി രംഗത്തെത്തി. ‘‘അവൾ ഒരു ഒളിംപിക് മെഡൽ ജേതാവാണ്. വൈഭവ് സൂര്യവംശിയെക്കുറിച്ച് അവൾക്ക് എന്തു തോന്നുന്നു എന്ന് ചോദിക്കുന്നത് അവളുടെ നേട്ടങ്ങളോടും കായികരംഗത്തോടും നീതി പുലർത്തുന്നതല്ല. വൈഭവിനെ കുറിച്ചുള്ള ഒരു തലക്കെട്ട് നൽകാൻ നിങ്ങളുടെ സ്പോർട്സ് എഡിറ്റർമാർക്ക് മറ്റൊരു സെലിബ്രിറ്റിയുടെ ഉദ്ധരണി ആവശ്യമില്ല. അടുത്ത തവണ മനു ഭാക്കറിനെക്കുറിച്ച് വൈഭവ് സൂര്യവംശിയോട് ചോദിച്ചുനോക്കൂ, നിങ്ങൾക്ക് എന്തു പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാണാം.’’– ജോയ് ഭട്ടാചാര്യ എക്സിൽ കുറിച്ചു.


Source link
Exit mobile version