ദമ്പതികളുടെയും 2 മക്കളുടെയും മരണം: വില്ലൻ തണ്ണിമത്തനിലെ രാസവസ്തു?

മുംബൈ ∙ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവത്തിൽ തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാകാം കാരണമെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ദക്ഷിണ മുംബൈയിലെ വീട്ടിൽ നടത്തിയ വിരുന്നിൽ അതിഥികൾക്കൊപ്പം ചിക്കൻ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണു തണ്ണിമത്തൻ കഴിച്ചത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്റിൻ (35) മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണു മരിച്ചത്.തണ്ണിമത്തൻ വേഗത്തിൽ പഴുക്കാനായും ചുവപ്പുനിറം കൂട്ടാനായും ഉപയോഗിക്കുന്ന രാസവസ്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. രാസപരിശോധനയ്ക്കായി തണ്ണിമത്തന്റെ അവശിഷ്ടങ്ങൾ ഫൊറൻസിക് ലാബിലേക്ക് അയച്ചു.
Source link
