വൈറ്റ്ഹൗസ് അത്താഴവിരുന്നിലെ വെടിവയ്പ്: പ്രതിക്കെതിരെ ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി

വാഷിങ്ടൻ∙ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 31കാരനായ കോൾ അലന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.അലനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി. ഒരു ഷോട്ട് ഗണ്ണും മൂന്ന് കത്തിയും അലന്റെ പക്കലുണ്ടായിരുന്നതായി പ്രോസിക്യൂട്ടർ ജോസ്‌ലിൻ ബാലന്റൈൻ കോടതിയിൽ പറഞ്ഞു.
Source link
