Site icon onlinekeralanews.com

വരുന്നു ജിയോയുടെ ‘വമ്പൻ’ ഐപിഒ; അടുത്തമാസം പ്രതീക്ഷിക്കാം? അതിവേഗം മുന്നോട്ടെന്ന് മുകേഷ് അംബാനി


നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയൻസ് ജിയോ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) വൈകില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ”ജിയോ പ്ലാറ്റ്ഫോമിന്റെ ലിസ്റ്റിങ് നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ നിർണായക നീക്കമായിരിക്കും ഇത് – അദ്ദേഹം പറഞ്ഞു. ഐപിഒക്കായി അടുത്ത മാസം റിലയൻസ് സെബിക്ക് അപേക്ഷ (ഡിആർഎച്ച്പി) നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അംബാനിയുടെ പ്രസ്താവന. മാർച്ചിൽ തന്നെ ഐപിഒയ്ക്ക് അപേക്ഷിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.കൂടുതൽ വരിക്കാരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതാണ് നേട്ടമായത്. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 52.4 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഇവരിൽ 26.8 കോടി പേരും 5ജി കണക്ഷൻ എടുത്തവരാണ്. കഴിഞ്ഞ പാദത്തിൽ 91 ലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതായും കമ്പനി പറയുന്നു. ഏറ്റവും വലിയ ഐപിഒ?


Source link
Exit mobile version