Site icon onlinekeralanews.com

ചൂട് കനത്തപ്പോൾ ഫണ്ട് ‘ഫ്രീസായി’: വേനൽ നേരിടാൻ നൽകിയ 14 കോടി ചെലവഴിച്ചില്ല


തിരുവനന്തപുരം ∙ മാർച്ച് മുതൽ കേരളം ചൂടിൽ വെന്തുരുകിയപ്പോൾ പ്രതിരോധ, ആശ്വാസ മുന്നൊരുക്കങ്ങൾക്കായി കലക്ടർമാർക്ക് അനുവദിച്ച 14 കോടിയിൽ ഒരു രൂപ പോലും ചെലവഴിച്ചില്ല. വേനൽക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അനുവദിച്ച തുകയാണു നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടെ പാഴായത്. പ്രശ്നം കലക്ടർമാർ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നു വീണ്ടും ഒരു കോടി രൂപ വീതം അനുവദിച്ചു.വേനൽ കടുത്ത സാഹചര്യത്തിൽ, എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നു ചർച്ച ചെയ്യാൻ ഏപ്രിൽ 21ന് ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് കലക്ടർമാരുടെ യോഗം വിളിച്ചു ചേർത്തപ്പോഴാണു തുക തിരിച്ചടയ്ക്കേണ്ടിവന്ന കാര്യം കലക്ടർമാർ അറിയിച്ചത്. ഇതേത്തുടർന്ന് വീണ്ടും ഒരു കോടി രൂപ വീതം അനുവദിക്കുകയായിരുന്നു. സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം മാത്രമാണു തുക വിനിയോഗിക്കേണ്ടത്. തുകയുടെ വിനിയോഗം സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ എൻഡിഎംഎസ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അധികമായി തുക ആവശ്യമുണ്ടെങ്കിൽ പ്രത്യേക ശുപാർശ നൽകണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Source link
Exit mobile version