Site icon onlinekeralanews.com

ഓട്ട്, തിരിച്ചോട്ടം, വീഴ്ച! കൊൽക്കത്ത താരത്തിന്റെ ‘അസാധാരണ’ ഔട്ട്! ഹെൽമറ്റ് വലിച്ചെറിഞ്ഞ് രോഷപ്രകടനം, വിവാദം– വിഡിയോ


ലക്നൗ ∙ ഐപിഎലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി കൊൽക്കത്ത റൈറ്റ് റൈഡേഴ്സ് താരത്തിന്റെ ‘അസാധാരണ’ പുറത്താകൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശി ‘ഒബിഎസ്’ പ്രകാരം പുറത്തായതാണ് വിവാദമായത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ഫിൽഡ് തടസ്സപ്പെടുത്തിയതിനാണ് താരം ഔട്ടാണെന്ന് തേഡ് അംപയർ വിധിച്ചത്. കൊൽക്കത്ത ഇന്നിങ്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് രഘുവംശി തട്ടിയിട്ടു. സിംഗിളിനായി ഓട്ടം തുടങ്ങുകയും ചെയ്തു. എന്നാൽ മറുവശത്തുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, താരത്തെ തിരിച്ചയച്ചു.എന്നാൽ അംഗ്ക്രിഷ് രഘുവംശിയും കൊൽക്കത്ത ടീമും തീരുമാനത്തിൽ അസംതൃപ്തരായിരുന്നു. രോഷാകുലനായ രഘുവംശി ബൗണ്ടറി ലൈൻ കടക്കുമ്പോൾ തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ആഞ്ഞടിക്കുകയും ചെയ്തു. കൊൽക്കത്ത ഹെഡ് കോച്ച് അഭിഷേക് നായർ ഫീൽഡിന് പുറത്ത് ഫോർത്ത് ഒഫിഷ്യലുമായി ദീർഘനേരം സംസാരിക്കുന്നതും കാണാമായിരുന്നു. കമന്റേറ്റർമാരും അംപയറുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.എന്താണ് ‘ഫീൽഡ് തടസ്സപ്പെടുത്തൽ’


Source link
Exit mobile version