Site icon onlinekeralanews.com

ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമൻ, ഐപിഎലിൽ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ; പിന്നാലെ ഔട്ട്!


ചെന്നൈ ∙ ഐപിഎലിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ. ഐപിഎലിൽ അയ്യായിരം റൺസ് തികയ്ക്കുന്ന പത്താമത്തെ താരമായി സഞ്ജു സാംസൺ മാറി. ഞായറാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരമായ സഞ്ജു നേട്ടം കൈവരിച്ചത്. ഏറ്റവും കുറവ് ബോളുകളിൽ (3555) അയ്യായിരം റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററാണ് സഞ്ജു. മുൻ ചെന്നൈ താരമായിരുന്ന സുരേഷ് റെയ്നയുടെ റെക്കോർഡാണ് (3620) സഞ്ജു മാറികടന്നത്.അതേസമയം, ഗുജറാത്തിനെതിരെ 15 പന്തിൽ വെറും 11 റൺസെടുത്ത് സഞ്ജു പുറത്തായി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ കഗീസോ റബാദയാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറുടെ കൈകളിൽ എത്തിച്ചത്.ഐപിഎലിൽ 5000 റൺസ് പിന്നിട്ടവർ കുറഞ്ഞ പന്തുകളിൽ 5000 റൺസ് നേടിയവർ 3288 എ.ബി ഡിവില്ലിയേഴ്‌സ് 3554 ഡി വാർണർ 3555 സഞ്ജു സാംസൺ * 3620 സുരേഷ് റെയ്‌ന 3688 കെ.എൽ. രാഹുൽ 3691 എം.എസ്.ധോണി


Source link
Exit mobile version