Site icon onlinekeralanews.com

ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ വീടുകളിൽ മോഷണം വ്യാപകം; കവർച്ച വീടുകളുടെ മുൻവാതിൽ തകർത്തും


മുണ്ടക്കൈ ∙ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിൽ വീണ്ടും മോഷണം വ്യാപകമാകുന്നു. ആൾ താമസമില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ വീടുകളിൽ നിന്നു കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, കുടിവെള്ള ടാങ്കുകൾ, മോട്ടർ, പൈപ്പുകൾ എന്നിവ അടക്കം മോഷണം പോയതായി വീട്ടുടമസ്ഥർ പറയുന്നു.ആൾതാമസമില്ലാത്ത മേഖലകളിലെ കൃഷിയിടങ്ങളിൽ നിന്നു കാർഷിക വിളകൾ മോഷണം പോകുന്നതും പതിവാണ്. ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കൈ, അട്ടമല, ചൂരൽമല ദുരന്ത മേഖലകളിൽ ആൾതാമസമില്ല. നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവിടേക്കു പുറത്തു നിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്. വീടുകളിലേക്കും മറ്റും പോകണമെങ്കിൽ നാട്ടുകാർ ആധാർ കാർഡും കാണിക്കണം.ഉരുൾപൊട്ടൽ ദുരന്തനാളുകളിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ മോഷണം വ്യാപകമായിരുന്നു. സന്നദ്ധ പ്രവർത്തകരെന്ന വ്യാജേനയായിരുന്നു അന്നത്തെ മോഷണങ്ങൾ. ഒട്ടേറെ വീടുകളിൽ നിന്നു സ്വർണം അടക്കമുള്ളവ അന്നു മോഷണം പോയിരുന്നു.


Source link
Exit mobile version