Site icon onlinekeralanews.com

തണുത്ത കാലാവസ്ഥയിലും ഉയർന്ന യുവി; മൂന്നാറിൽ സ്ഥിതി അപകടകരം: നേരിട്ട് വെയിൽ ഏൽക്കരുത്


കൊച്ചി ∙ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അൾട്രാവയലറ്റ് ഇൻഡക്സ് (യുവി സൂചിക) 8 രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികരണങ്ങളുടെ തീവ്രത അളക്കുന്ന മാനദണ്ഡമാണ് യുവി സൂചിക. പൂജ്യം മുതൽ 11-12 വരയാണ് ഇതിന്റെ അളവ്. സൂചിക 1–3 വരെ പൊതുവെ കുറ‍ഞ്ഞ അപകട സാധ്യതയാണ്. 3 മുതൽ 6–7 വരെ മിതമായ അപകട സാധ്യതയുണ്ട്. ഇത് കുറച്ചു ശ്രദ്ധിക്കേണ്ടതുമുണ്ട്. നേരിട്ട് സൂര്യപ്രകാശം അധികം ഏൽക്കാതെ നോക്കണം. സൂചിക ആറിനു മുകളിൽ 12 വരെയൊക്കെ ചിലപ്പോൾ വരാറുണ്ട്. അത് ഉയർന്ന അപകടസാധ്യതയുള്ളതാണ്. സൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികളിലെ എ, ബി, സി എന്നിവയിൽ എ, ബി വിഭാഗങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതിൽ ഏറ്റവും അപകടകാരിയായ തരംഗദൈർഘ്യം കുറഞ്ഞ സി രശ്മികളെ ഓസോൺ പാളി തടഞ്ഞുനിർത്തുമെങ്കിലും യുവി-ബിയുടെ ഒരു ഭാഗവും യുവി–എയും ഭൂമിയിൽ പതിക്കുന്നുണ്ട്. കേരളത്തിൽ സൂര്യൻ നേരെ മുകളിൽ വരുന്ന മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെയുള്ള കാലയളവിലാണ് ഈ രശ്മികൾക്ക് തീവ്രത കൂടുന്നത്. മഴയോ മേഘങ്ങളോ ഇല്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിൽ ഇവയുടെ ആഘാതം വർദ്ധിക്കും.


Source link
Exit mobile version