Site icon onlinekeralanews.com

ഹോട്ടൽ ഭക്ഷണം കഴിച്ചവർ മരിച്ച സംഭവം: കാരണം മീനുകൾക്കുള്ളിലെ വിഷാംശം, എന്താണ് മറൈൻ ടോക്സിൻ?


തിരുവനന്തപുരം∙ വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ 2 പേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നതിനു തെളിവില്ലെന്നും മറൈൻ ടോക്സിൻ ആകാം കാരണമെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. എന്താണ് മറൈൻ ടോക്സിൻ? ഫെബ്രുവരി 16ന് വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു മത്സ്യവിഭവങ്ങൾ കഴിച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണു മരിച്ചത്. തുടർന്ന് അധികൃതർ ഹോട്ടൽ പൂട്ടി. എന്നാൽ ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണു മരിച്ചവരുടെയും ചികിത്സയിൽ കഴിഞ്ഞവരുടെയും പരിശോധനാ റിപ്പോർട്ടിലുള്ളത്. 


Source link
Exit mobile version