Site icon onlinekeralanews.com

മകൻ അമ്മയെ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി: ലഹരിമരുന്നിന് അടിമ


കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.


Source link
Exit mobile version