Site icon onlinekeralanews.com

ആം ആദ്മിയെ കൂടോടെ പിളർത്തി രാഘവ് ഛദ്ദ; ഹർഭജൻ സിങ്, സ്വാതി മലിവാൾ ഉൾപ്പെടെ 7 എംപിമാർ ബിജെപിയിലേക്ക്


ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയിൽ (എഎപി) രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നും രാഘവ് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ വന്ന പാർട്ടി ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് ഛദ്ദ ആരോപിച്ചു. എഎപിയിലെ ശരിയായ വ്യക്തിയാണ് താനെന്ന് ഇപ്പോൾ‌ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


Source link
Exit mobile version